അഭിമാനതാരത്തിന് അറുപതിന്റെ തിളക്കം

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സിനിമാലോകവും ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരും.

നിലവില്‍ ചെന്നൈയിലെ വസതിയില്‍ കുടുംബത്തോടൊപ്പമാണ് മോഹന്‍ലാല്‍ ഉള്ളത്. നാനാ തുറകളില്‍ ഉള്ളവര്‍ ഇന്നലെ മുതല്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകള്‍ അര്‍പ്പിച്ച്‌ കൊണ്ട് എത്തിയിരുന്നു. താരത്തിന്റെ ഷഷ്ടിപൂര്‍ത്തിയുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ ഫാന്‍സ്‌ അസോസിയേഷനുകളും വലിയ ആഘോഷ-സഹായ പദ്ധതികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയെര്‍ അസോസിയേഷന്റെ (AKMFCWA) നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന വിവധ തരം പരിപാടികള്‍ നടത്തുന്നു.

മൃതസഞ്ജീവിനി – മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആയ സംസ്ഥാന സര്‍ക്കാറിന്‍റെ മൃതസഞ്ജീവിനി പദ്ധതിയിലേക്ക് വിവിധ ജില്ലകളിലെ AKMFCWA പ്രവര്‍ത്തകര്‍ അവയവദാന സമ്മതപത്രം കൈമാറും
ലാല്‍ ഇല്ലം – നാല് ജില്ലകളില്‍ പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കും
ഒരു കൈത്താങ്ങ് – പാലക്കാട് ജില്ലയിലെ ക്യാന്‍സര്‍ രോഗിക്ക് ഒരു ലക്ഷത്തിപതിനൊന്നായിരത്തി ഒരു (₹111111) രൂപ കൈമാറുന്നു.
അന്നദാനം – സംസ്ഥാനത്തെ വിവിധ ഓര്‍ഫനേജുകളില്‍ ഉച്ചഭക്ഷണം നല്‍കും
രക്തദാനം മഹാദാനം – സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ AKMFCWA പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യുന്നു
നാളേയ്‌ക്കായി ഒരു തണല്‍ – സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും
ചേര്‍ത്ത് നിര്‍ത്താം – സിനിമാ മേഖലയില്‍ ഏറ്റവും അടിത്തട്ടില്‍ ജോലി ചെയ്യുന്ന അസംഘടിത പോസ്റ്റര്‍ പേസ്റ്റിങ് തൊഴിലാളികള്‍ക്ക് ഒരു ദിവസത്തെ വേതനവും പച്ചക്കറി, ധാന്യവര്‍ഗങ്ങള്‍ അടങ്ങിയ കിറ്റുകള്‍ നല്‍കും
കമ്മ്യൂണിറ്റി കിച്ചണ്‍ – കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉടനീളം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷണവും ഭക്ഷ്യധാന്യ വസ്തുക്കളും നല്‍കും
കുടിവെളളം – സര്‍ക്കാര്‍ ആശുപത്രികളില്‍ പാക്കേജഡ് മിനറല്‍ വാട്ടര്‍ വിതരണം
നനയുന്ന കഴിവുകള്‍ക്ക് കുട ചൂടാം
കോട്ടയം ജില്ലയിലെ ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരുടെ കായിക മല്‍സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന യുവാവിന്‍റെ മഴക്കാലത്ത് ചോര്‍ന്നൊലിക്കാറുളള വീടിന്‍റെ മേല്‍ക്കൂര പൂര്‍ണ്ണമായി മാറാനുളള ധനസഹായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *