ജനശതാബ്​ദി ട്രെയിന്‍ ടിക്കറ്റ്​ ബുക്കിങ്​ ഇന്നുമുതല്‍


ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ സര്‍വിസ്​ പുനരാരംഭിക്കുന്ന ജനശതാബ്​ദി ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ ബുക്കിങ്​ വ്യാഴാഴ്​ച രാവിലെ 10 മുതല്‍ തുടങ്ങുമെന്ന്​ റെയില്‍വേ അറിയിച്ചു. ജനാശതാബ്​ദിക്ക്​ പുറമേ എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക്​ നേത്രാവതി എകസ്​പ്രസ്​ എന്നിവയും കേരളത്തില്‍ സര്‍വീസ്​ നടത്തും. ​െഎ.ആര്‍.സി.ടി.സി വെബ്​സൈറ്റ്​ മുഖേന ഒാണ്‍ലൈന്‍ ബുക്കിങ്​ മാത്രമാണുണ്ടാവുക. റെയില്‍വേ സ്​റ്റേഷനുകളില്‍ ബുക്കിങ്​ ഉണ്ടാവില്ല.


തുരന്തോ, സമ്ബര്‍ക്ക ക്രാന്തി, പൂര്‍വ എക്​സ്​പ്രസ്​ ഉള്‍പ്പെടെ 100 ട്രെയിന്‍ സര്‍വിസുകളാണ്​ പുനരാരംഭിക്കുക. എ.സി കോച്ചുകളും ഉണ്ടാകും. എ.സി കോച്ച്‌​ ഉണ്ടാവില്ലെന്ന മുന്‍ തീരുമാനം റെയില്‍വേ മാറ്റി. ജനറല്‍ കോച്ചുകളിലടക്കം റിസര്‍വ്​ ചെയ്യണം.




Sharing is Caring