വിശദീകരണം കിട്ടാതെ അക്രമാസക്തരാകുന്ന രണ്ടു വിഭാഗമാണ് കേരളത്തിലുള്ളതെന്ന് മുതിര്‍ന്ന അഭിഭാഷകന് ഡോ. സെബാസ്റ്റിയന് പോള്‍. തെരുവുനായകളും അഭിഭാഷകരുമാണത്.
കേരളത്തില്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അടിയന്തിരാവസ്ഥയാണെന്നും സെബാസ്റ്റിയന് പോള്‍ പറഞ്ഞു.

നേരത്തെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രാഥമിക അംഗത്വത്തില്‍നിന്ന് സെബാസ്റ്റ്യന്‍ പോളിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അഭിഭാഷക മാധ്യമ തര്‍ക്കത്തില്‍ മാധ്യമങ്ങളെ അനുകൂലിച്ച് സംസാരിച്ചതിനാണ് സസ്പെന്ഷന്.













