അബ്​ദുന്നാസിര്‍ മഅ്​ദനിയെ മുസ്​ലിം ലീഗ്​ യൂത്ത്​ ലീഗ്​ നേതാക്കള്‍ സന്ദര്‍ശിച്ചു

ബെംഗളൂരു​: പി ഡി പി ചെയര്‍മാന്‍ അബ്​ദുന്നാസിര്‍ മഅ്​ദനിയെ മുസ്​ലിം ലീഗ്​ യൂത്ത്​ ലീഗ്​ നേതാക്കള്‍ സന്ദര്‍ശിച്ചു. ബംഗളൂരുവിലെ വീട്ടിലാണ് ലീഗ് നേതാക്കള്‍​ സന്ദര്‍ശിച്ചത്​. മുസ്​ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ കമ്മറ്റി അംഗം ഷിബു മീരാന്‍, എം.കെ നൗഷാദ്, എം.എ അമീറലി, അബ്​ദുല്‍ നാസര്‍ തുടങ്ങിയവരാണ്​ സംഘത്തിലുണ്ടായിരുന്നത്​.

വിചാരണത്തടവുകാരനായി നീണ്ട കാലം ജയില്‍വാസം അനുഭവിച്ചതിന് ശേഷം ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് നിലവില്‍ ജാമ്യത്തിലാണ് അബ്​ദുന്നാസിര്‍ മഅ്​ദനി. ദീര്‍ഘനാളത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന അദ്ദേഹത്തിന് ചികിത്സ തുടരുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക്​ മുമ്ബ്​ സമസ്​ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ​സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാര്‍ മഅ്​ദനിയെ സന്ദര്‍ശിച്ചിരുന്നു. എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറല്‍ സെക്രട്ടറി പി.എം. അബ്ദുല്‍ ലത്തീഫ് ഹാജി, താഹിര്‍ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുക്കൂര്‍ മൊയ്​തു തുടങ്ങിയവരോടൊപ്പമായിരുന്നു ആലിക്കുട്ടി മുസ്​ലിയാര്‍ മഅ്​ദനിയെ കണ്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *