ബാങ്ക് ജീവനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത: പെന്‍ഷന്‍ 30 ശതമാനം ഉയര്‍ത്തി

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ശമ്ബളത്തിന് പുറമെ ബാങ്ക് ജീവനക്കാരുടെ പെന്‍ഷനും കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. അവസാനം വാങ്ങിയ ശമ്ബളത്തിന്റെ 30 ശതമാനമായി പെന്‍ഷന്‍ ഏകീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ 30000 രൂപ മുതല്‍ 35000 രൂപ വരെയായി വര്‍ധിച്ചു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി ദേബാശിഷ് പാണ്ഡയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉയര്‍ന്ന പെന്‍ഷന്‍ പരിധി 9284 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു.

പെന്‍ഷന്‍ വര്‍ധിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍്ക്കാര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പത്തുശതമാനമാണ് ബാങ്കുകളുടെ വിഹിതം. ഇത് 14 ശതമാനമായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചതായി അദ്ദേഹം അറിയിച്ചു.

ബാങ്ക് ജീവനക്കാരുടെ ശമ്ബളവും ഈ മാസം മുതല്‍ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷനും ഉയര്‍ത്തിയത്. ക്ഷാമബത്ത ഉയര്‍ത്തിയതോടെയാണ് ജീവനക്കാരുടെ ശമ്ബളത്തില്‍ ഉയര്‍ച്ച ഉണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *