അഫ്ഗാന്‍ സുപ്രീംകോടതിയില്‍ ചാവേറാക്രമണം: 21 പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാന്‍ സുപ്രീം കോടതിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കെതിരെയുള്ള രണ്ടാമത്തെ ആക്രമണമാണിത്.

പാര്‍ക്കിംഗ് ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ ബസ് കയറാനൊരുങ്ങവെയായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ കെട്ടിടങ്ങളില്‍ പ്രകമ്പനമുണ്ടാക്കി. ജനാലച്ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് പിന്നില്‍ എന്നാണ് സൂചന.

മനുഷ്യരാശിക്കെതിരായ ക്രൂരതയാണ് അരങ്ങേറിയതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രതികരിച്ചു. 2016 ല്‍ മാത്രം അഫ്ഗാനിസ്ഥാനില്‍ 11500 പേര്‍ കൊല്ലപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *