ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന കോൺഗ്രസ് എംഎൽഎയെ ചുറ്റിപ്പറ്റിയും അന്വേഷണം.കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒമ്പതു തവണ ദിലീപുമായി കൂടിക്കാഴ്ച നടത്തി.13 മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷവും ഇയാൾ ദിലീപിനെ സന്ദർശിച്ചിരുന്നു.
ദിലീപ്-മഞ്ജു വാര്യർ വിവാഹത്തിന് ചുക്കാൻ പിടിച്ചത് ഇയാളായിരുന്നു.ദിലീപിനൊപ്പം നിരവധി വിദേശയാത്രകൾ ഇയാൾ നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.നിലവിൽ എംഎൽഎയായ ഇയാൾ ഇപ്പോൾ വിദേശത്താണ്.നേതാവ് സ്ഥിരമായി ആലുവയിലെ സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നതായാണ് വിവരം.

ദിലീപുമൊത്ത് ഇയാൾക്കുളള ഇടപാടുകളാണ് പൊലീസ് പരിശോധിക്കുന്നത്.ദിലീപ് സാമ്പത്തിക കുറ്റകൃത്യത്തിലും അനധികൃത റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും പെട്ടതായാണ് പൊലീസ് പറയുന്നത്.എംഎൽഎയ്ക്ക് ഈ ഇടപാടുകളിൽ പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്.













