തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. കോര്‍പ്പറേഷന്‍ പരിശോധനയില്‍ 17 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്പാ, മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാകും ഇനി ലൈസന്‍സ് നല്‍കുക.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നിരവധി സ്പാകളില്‍ കോര്‍പ്പറേഷന്‍ പരിശോധന നടത്തിയിരുന്നു. കഴക്കൂട്ടത്തെ സ്പാകളിലാണ് കോര്‍പ്പറേഷന്‍ പരിശോധന നടത്തിയത്. മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ രേഖകള്‍ ഓഫീസിലെത്തി കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടക്കും














