അധ്യാപക പാക്കേജിന് അംഗീകാരം

തിരുവനന്തപുരം: അധ്യാപക പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. ദേശസാല്‍കൃത റൂട്ടുകളില്‍ നിലവില്‍ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ് സര്‍വീസായി തുടരാം. വിഴിഞ്ഞത്തില്‍ ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മന്ത്രിസഭാ യോഗശേഷം മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭ ഉപസമിതി സര്‍പ്പിച്ച അധ്യാപക പാക്കേജിനാണ് അംഗീകാരം നല്‍കിയത്. 2010 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയാണ് അംഗീകാരം. 2014 വരയുള്ള അധ്യാപക നിയമനങ്ങള്‍ക്ക് 1:30, 1:35 അനുപാതത്തില്‍ അംഗീകാരം നല്‍കി.

അധിക തസ്തികകള്‍ക്ക് പക്ഷെ 1:45 എന്ന അനുപാതം തുടരും. 2015-16 മുതല്‍ 1:45 അനുപാതത്തിലാകും തസ്തികകള്‍ അനുവദിക്കുക. അധിക തസ്തികകള്‍ക്ക് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വേണം.

30 ദിവസം മുമ്പ് ഒഴിവുകള്‍ സര്‍ക്കാരിനെ അറിയിക്കണം. 2011നുശേഷം രാജി, മരണം, വിരമിക്കല്‍, സ്ഥാനക്കയറ്റം എന്നിവയിലൂബടെ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇത് ബാധകമായിരിക്കും. ഇവരെ എങ്ങനെ പുനര്‍വിന്യസിക്കമെന്ന് പിന്നീട് തീരുമാനിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *