അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിന് ശേഷം ഇന്ത്യ അതീവ ജാഗ്രതയില്‍. അതിര്‍ത്തി ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. പ്രധാനമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തും. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.
പാകിസ്ഥാനുള്ളില്‍ കയറി ഇന്ത്യ നടത്തിയ ആക്രമണത്തോട് പാക് സൈന്യം എങ്ങനെ പ്രതികരിക്കും എന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ. ഭീകര ക്യാമ്ബുകള്‍ക്കും പാക് സൈനിക കേന്ദ്രങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടാക്കി എന്നാണ് ഇന്നലെ കരസേന വ്യക്തമാക്കിയത്. പാകിസ്ഥാന് ഇത് നിഷേധിച്ചെങ്കിലും ആക്രമണത്തിന്റെ ദൃശ്യങ്ങളുണ്ടെണ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിനാല്‍ പാക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല്ലാത്ത കരസേന എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.ഈ സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണമാണ് അതിര്‍ത്തിയിലെങ്ങും. പഞ്ചാബ് അതിര്‍ത്തിയിലെയും ജമ്മുകശ്മീര്‍ അതിര്‍ത്തിയിലെയും ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രാജസ്ഥാന് ഗുജറാത്ത് സര്‍ക്കാരുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിര്‍ത്തിയിലെ സേനാ സാന്നിധ്യം കൂട്ടിയിട്ടുണ്ട്.













