അതിരപ്പള്ളി പദ്ധതി: സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു


അതിരപ്പള്ളി പദ്ധതിയില്‍ സിപിഎം-സിപിഐ ഭിന്നത രൂക്ഷമാകുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭയിയില്‍ പറഞ്ഞത് കൊണ്ടു മാത്രം നടപ്പാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.


അന്തിമ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നു ചൂണ്ടിക്കാട്ടിയ കാനം എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ അതിരപ്പള്ളി പദ്ധതി സംബന്ധിച്ച കാര്യം പറഞ്ഞിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ചു.


നേരത്തെ അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. ഇതിന് മുമ്പും അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ ഭിന്നത രൂക്ഷമായിരുന്നു.



Sharing is Caring