അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു പുറമേ മറ്റ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ട അഞ്ചു പേര്‍ക്കെതിരേ കൂടി അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിതനായ ഡോ. സുരേഷ് കുമാറിന് മതിയായ യോഗ്യതയില്ലെന്നായിരുന്നു ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സുരേഷ് കുമാറിന്റെ നിയമനം.














