നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെക്കുറിച്ച് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഇന്ന് ഹാജരാകും. നേരത്തെ കൈമാറിയ പത്തു ചോദ്യങ്ങള്‍ക്ക് ഉര്‍ജിത് പട്ടേല്‍ ഇന്ന് കമ്മറ്റിക്ക് മുമ്പാകെ വിശദീകരണം നല്‍കും. ഉര്‍ജിത് പട്ടേലിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലോക്സഭാ സ്പീക്കര്‍ അനുവദിച്ചാല്‍ പ്രധാനമന്ത്രിയെ വിളിച്ചുവരുത്തി അഭിപ്രായം രേഖപ്പെടുത്തുമെന്ന് പിഎസി ചെയര്മാന് എന്ന നിലയില്‍ കെവി തോമസ് വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിന്റെ അനന്തരഫലത്തെക്കുറിച്ച് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കഴിഞ്ഞ യോഗം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേലിനോടും ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും ഈ 20 ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണത്തിന്റെ തിരക്കിലായതിനാല്‍ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കമ്മറ്റിക്ക് മുന്നില്‍ ഹാജരാക്കുന്നുന്നതിന് അധ്യക്ഷന്‍ കെവി തോമസ് കൂടുതല്‍ സമയം അനുവദിച്ചിരുന്നു.













