അടുത്ത ലോകകപ്പ് വരെ ധോണി ടീമില്‍ തുടരും


മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം. എസ്.ധോണിക്ക് 2019 ലെ ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പാണെന്ന് ദേശീയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കി.


കീപ്പര്‍മാരായ ചില യുവ താരങ്ങളെ പരീക്ഷിച്ചെങ്കിലും അവരൊന്നും ധോണിയുടെ നിലവാരത്തിനടുത്തെത്തിയില്ലെന്ന്് പ്രസാദ് പറഞ്ഞു. ഇന്ത്യ എ പരമ്പരയില്‍ യുവ വിക്കറ്റ് കീപ്പര്‍ മാരെ പരിക്ഷിച്ചതാണ്. എന്നിരുന്നാലും ലോകകപ്പ് വരെ കീപ്പറായി ധോണി തുടരും.


ഇപ്പോഴും ധോണിയാണ് ലോകത്തെ ഒന്നാം നമ്പര്‍ കീപ്പര്‍ . ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ ധോണിയുടെ സ്റ്റമ്പിങ്ങും വിക്കറ്റിന് പിന്നിലെ ക്യാച്ചുമൊക്ക മികവിന്റെ തെളിവാണ്. ധോണിയുമായി താരതമ്യം ചെയ്യാവുന്ന കീപ്പര്‍മാര്‍ ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലില്ല.

യുവ കീപ്പര്‍മാരായ ഋഷഭ് പന്തും സഞ്ജു സാംസണുമൊക്ക ഞങ്ങള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ന്നിട്ടില്ല. ഇന്ത്യ എ പരമ്പരകളില്‍ ഇവര്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കി മികച്ച കീപ്പര്‍മാരായി വാര്‍ത്തെടുക്കുമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍കൂടിയായ പ്രസാദ് പറഞ്ഞു.



Sharing is Caring