അടുത്ത ലോകകപ്പ്‌ വരെ ധോണി ഇന്ത്യയെ നയിക്കണം: സേവാഗ്‌

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ആരാധകര്‍ക്കും ടീമിലെ സഹതാരങ്ങള്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെട്ട താരമാണ്‌ വീരേന്ദര്‍ സേവാഗ്‌. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ സേവാഗ്‌ വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഓരോ ക്രിക്കറ്റ്‌ പ്രേമികള്‍ക്കുമുണ്ട്‌. സേവാഗിന്‌ ഒരു അവസരം ധോണി നല്‍കിയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ്‌ ധോണിയെ ന്യായീകരിച്ച്‌ സേവാഗ്‌ രംഗത്തെത്തിയത്‌. ധോണി വിരമിക്കേണ്ട ആവശ്യമില്ലെന്നും 2019ല്‍െ ലോകകപ്പ്‌ വരെ ഇന്ത്യന്‍ ടീമിനെ ധോണി നയിക്കണമെന്നും സേവാഗ്‌ പറഞ്ഞു.
ഇന്ത്യയുടെ ഇപ്പോഴുള്ള ടീമ്‌ ശക്‌തമാണ്‌. എന്നാല്‍ മധ്യനിര ഫോം കണ്ടെത്താത്തതാണ്‌ ഇന്ത്യന്‍ ടീമിനെ വലയ്‌ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. ഈ സ്‌ഥാനത്തുള്ള ധോണി മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കുന്നുണ്ട്‌ ധോണി കൂടി പോയാല്‍ ഈ രംഗം വഷളാകും മാത്രമല്ല ഇന്ത്യയ്‌ക്ക് ഒരു നല്ല ഫിനിഷര്‍ ഇല്ലാതാകുമെന്നും സേവാഗ്‌ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലായിരുന്നു സേവാഗിന്റെ പ്രതികരണം.

Spread the love