സിഐടിയു പ്രവര്‍ത്തകര്‍ വധശ്രമക്കേസ് പ്രതിയെ രക്ഷപെടുത്തി


കണ്ണൂര്‍ : പയ്യന്നൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതിയെ ഒരു സംഘം സിഐടിയു പ്രവര്‍ത്തകര്‍ രക്ഷപെടുത്തി. കണ്ണൂര്‍ എടാട്ടാണ് സംഭവം. എടാട്ട് സ്വദേശിയായ പ്രസന്നനെയാണ് പോലീസിനെ ആക്രമിച്ച് ഒരു സംഘം ആളുകള്‍ രക്ഷപെടുത്തിയത്. അക്രമത്തില്‍ പയ്യന്നൂര്‍ എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring