അഞ്ജനയുടെ മരണം: ഗോവയിലെ ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

കാസര്‍കോട്: നീലേശ്വരം പുതുക്കൈയിലെ അഞ്ജന(21)യുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി അമ്മ മിനി ഉള്‍പ്പെടെ രംഗത്തു വന്നതോടെ യുവതിയുടെ മരണത്തെ കുറിച്ച്‌ ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ഗോവ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച്‌ 13 നാണ് ഗോവയിലെ താമസസ്ഥലത്തിനു സമീപം അഞ്ജനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് വടകര സ്വദേശികളുടെ കൂടെ ഗോവയില്‍ എത്തിയതായിരുന്നു അഞ്ജന. നാട്ടിലേക്ക് തിരിച്ചു വരാന്‍ പെണ്‍കുട്ടി ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ സംഭവിച്ച മരണം ഏറെ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മേയ് 13 നാണ് അഞ്ജനയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ജന കെ. ഹരീഷിന്റെ മരണത്തെ സംബന്ധിച്ച്‌ പ്രാഥമിക അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗോവ മുഖ്യമന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീട്ടിലേക്ക് തിരികെയെത്താന്‍ അഞ്ജന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അവള്‍ ആത്മഹത്യ ചെയ്തതായി, ഗോവയില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അമ്മ മിനിയെ ഫോണില്‍ അറിയിക്കുന്നത്. ചില സംഘടനകളുമായി ബന്ധമുള്ളതിനാല്‍ തന്നെ മരണത്തില്‍ ഏറെ ദുരൂഹതകള്‍ നിലനില്‍ക്കുന്നതായി പരാതിയില്‍ പറയുന്നു. അഞ്ജനയുടെ മരണം ആത്മഹത്യയാണെന്ന് വടക്കന്‍ ഗോവ എസ്.പി പറഞ്ഞിരുന്നതായി മരിക്കുമ്ബോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *