തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 31ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. അറബിക്കടലില്‍ രണ്ട് ന്യൂനമര്‍ദങ്ങളുടെ സാന്നിധ്യമാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ വേഗത്തിലാകാന്‍ കാരണം. ഇതിെന്റ സൂചനയായി, മാലദ്വീപ്, അന്തമാന്‍ ഭാഗങ്ങളില്‍ കാലവര്‍ഷം ആരംഭിച്ചു. അതേസമയം, മധ്യപടിഞ്ഞാറന്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമായി ഒമാന്‍-യമന്‍ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ.













