അജയ് തറയിലിനെതിരെ കെഎസ് യു പ്രമേയം. കെഎസ് യു എറണാകുളം ജില്ലാ സെക്രട്ടറി ടിറ്റോ ആന്റണിയെ പരാജയപ്പെടുത്തിയത് അജയ് തറയിലെന്ന് പ്രമേയം. ധൃതരാഷ്ട്രാലിംഗനമാണ് ഇത്തരം നേതാക്കള്‍ കെഎസ് യു പ്രവര്‍ത്തകരോട് ചെയ്യുന്നത്.അജയ് തറയിലിനെ പോലുള്ളവര്‍ റിബല്‍ സ്ഥാനാര്‍ത്ഥികളെ സ്പോണ്സര് ചെയ്യുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. സിന്ദാബാദ് വിളിക്കാനും കല്ലെറിയാനും തല്ലുകൊള്ളാനുമുള്ള റോബോട്ടുകളാണ് കെഎസ്യുക്കാരെന്ന് ആരും കരുതേണ്ടതില്ലെന്നും പ്രമേയം പറയുന്നു.












