അക്യൂട്രോ ടെക്‌നോളജീസിന് ടെക്‌നോപാര്‍ക്കില്‍ പുതിയ ഓഫീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്യൂട്രോ ടെക്‌നോളജീസിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി. മുരളീധരന്‍ നിര്‍വഹിച്ചു. ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയില്‍, യമുന ബില്‍ഡിംഗില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ടെക്‌നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായര്‍, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ ഖാന്‍, കെ.ടി.യു വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ്, സ്‌നേഹ വീട് ഡയറക്ടര്‍ റെവ. ഫാദര്‍ ജോര്‍ജ് ജോഷ്വ എന്നിവര്‍ വിശിഷ്ട അതിഥികളായി.

2019ല്‍ മൂന്നു പേരുമായി ആരംഭിച്ച സ്ഥാപനം പ്രൊഫ. ഡോ. കെ.സി ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ 2020 ല്‍ അക്യൂട്രോ എന്ന പേരില്‍ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായി മാറി. ആര്‍ ആന്‍ഡ് ഡി പ്രവര്‍ത്തന മേഖലയായി തുടങ്ങിയ കമ്പനി ഇന്ന് ആരോഗ്യം, റോബോട്ടിക്സ്, കൃഷി എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തുന്നു. കേരളാ സ്റ്റാര്‍ട്ടപ്പിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വിവിധ ഗ്രാന്റുകളും വിവിധ ദേശിയ അന്തര്‍ദേശീയ അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന് പേരില്‍ തുടങ്ങി നാല്‍പതോളം പേരില്‍ എത്തിനില്‍ക്കുന്ന പ്രൊഫഷണല്‍ ടീം ആണ് അക്യൂട്രോയുടെ കൈത്താങ്ങ്. വാഹനത്തേയും, ഡ്രൈവറേയും എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുന്ന ഐ കോര്‍ സംവിധാനം, സുപ്രധാനമായ മനുഷ്യ ശരീരത്തിലെ അളവുകള്‍ നിരീക്ഷിക്കുന്ന സ്മാര്‍ട്ട് വാച്ച്, ഓഫീസ് ഉപകരണങ്ങളും മറ്റും പോയിന്റ് ചെയ്യാന്‍ ഉപകരിക്കുന്ന ട്രാക്കിംഗ് സംവിധാനം തുടങ്ങിയവ ആണ് ചെയ്തുവരുന്ന ചില പ്രൊജെക്ടുകള്‍. സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മേഖലകളിലുള്ള പരിശീലനങ്ങളും നടത്തി വരുന്നുണ്ട്. ഇവയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍ന്നുള്ള മാര്‍ഗദര്‍ശനവും പ്രോത്സാഹനവും നല്‍കാറുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *