ശ്രീ ശ്രീ രവിശങ്കറിന് താലിബാന്റെ വധഭീഷണി

18-1437189972-srisriravishankarദില്ലി: യോഗ ഗുരു ശ്രീ ശ്രീ രവിശങ്കറിനു പാക്കിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പായ തെഹ്‌രിക്കി താലിബാന്റെ വധഭീഷണി. രവിശങ്കറിന്റെ യോഗ പരിശീലന കേന്ദ്രമായ ആര്‍ട്ട് ഓഫ് ലിവിംഗിന്റെ പല ശാഖകളിലും അദ്ദേഹത്തേയും അനുയായികളേയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന എഴുത്തുകള്‍ ലഭിച്ചിട്ടുണ്ട്.


പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രം തെഹ്‌രിക്കി താലിബാന്‍ കഴിഞ്ഞ വര്‍ഷം തീയിട്ടു നശിപ്പിച്ചിരുന്നു. 2012-ല്‍ രവിശങ്കര്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുവാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


ഭീഷണിയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയം ശ്രീ ശ്രീ രവിശങ്കറിനു പ്രത്യേകം സുരക്ഷ ഏര്‍പ്പെടുത്തും. ഈ വര്‍ഷം മാര്‍ച്ചില്‍ തീവ്രവാദ സംഘടനയായ ഐ എസില്‍ നിന്നും രവിശങ്കറിനു വധഭീഷണി നേരിട്ടിരുന്നു. മലേഷ്യന്‍ പര്യടനം നടക്കുന്ന സമയത്താണ് അദ്ദേഹത്തിനു ഭീഷണി ഉയര്‍ന്നത്.


Sharing is Caring