ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങുന്നു; ലയനം ഓഗസ്റ്റ് 19ന്

GOWRI AMMA_0ആലപ്പുഴ: കെ ആര്‍ ഗൗരിയമ്മ വീണ്ടും സി പി എമ്മിലേക്ക്. ജെ എസ് എസ് , സി പി എമ്മില്‍ ലയിക്കാന്‍ തീരുമാനമായി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൗരിയമ്മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഗൗരിയമ്മ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്രനേതൃത്വവും അറിയിച്ചു. ഇക്കാര്യം വളരെ നേരത്തേ ചര്‍ച്ച ചെയ്തതാണെന്നും സി പി എം കേന്ദ്രനേതൃത്വം പറഞ്ഞു. ഓഗസ്റ്റ് 19ന് ആണ് ലയനസമ്മേളനം.

1994 ജനവരി ഒന്നിനാണ് ഗൗരിയമ്മയെ സി.പി.എം. പുറത്താക്കിയത്. അച്ചടക്കം തുടര്‍ച്ചയായി ലംഘിക്കുകയും പാര്‍ട്ടിയെ വെല്ലുവിളിക്കുകയും എതിരാളികളുമായിച്ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് 1994 മാര്‍ച്ച് 18 നാണ് ജനാധിപത്യ സംരക്ഷണസമിതി (ജെ എസ് എസ്) എന്ന പേരില്‍ ഗൗരിയമ്മയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി പിറന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *