വിവാദങ്ങള്‍ പരമാര്‍ശിക്കാതെ മോദിയുടെ മന്‍ കീ ബാത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും ബി ജെ പിയെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്ന ലളിത് മോദി വിവാദത്തെക്കുറിച്ച് പരാമര്‍ശമില്ല. ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്ന കാഴ്ച ഏറെ സന്തോഷം നല്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


യുഎന്‍ ആസ്ഥാനത്ത് സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഉള്‍പ്പടെയുള്ളവര്‍ യോഗദിനം ആചരിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയുടെ സംസ്‌കാരവും പൈതൃകവും ലോകത്തിന് കാട്ടികൊടുക്കാന്‍ കഴിഞ്ഞു.


യോഗദിനാചരണത്തില്‍ പങ്കെടുത്ത സൈനിക വിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. രാജ്യാന്തര യോഗദിനാചരണത്തിന് ശേഷം ലോകത്ത് കൂടുതല്‍ യോഗ അധ്യാപകരെ ആവശ്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.


Sharing is Caring