വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

download (5)വയനാട്: വയനാട്ടിലെ തലപ്പുഴ മക്കിമലയിലാണ് വെള്ളിയാഴ്ച രാത്രി മാവോയിസ്റ്റുകളെ കണ്ടതെന്ന് കോളനിവാസികള്‍ പറഞ്ഞു. പൊലീസും മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.


മഹേഷ് എന്ന ജയണ്ണ, വിക്രംഗൗഡ, ഗോപാലകൃഷ്ണന്‍, സുന്ദരി, സുനിത, അനു എന്നിവരാണ് സംഘത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേയും കൂട്ടരുടേയും അറസ്റ്റിനെ തുടര്‍ന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടായെന്ന് കരുതുന്നതിനിടെയാണ് പുതിയ വിവരം പുറത്ത് വന്നത്.


വെള്ളിയാഴ്ച രാത്രിയോടെ മലയിലെത്തിയ മാവോയിസ്റ്റുകള്‍ അവിടെയിരുന്ന് ഭക്ഷണം കഴിച്ച ശേഷം മടങ്ങിയെന്നാണ് കോളനിവാസികള്‍ പറയുന്നത്. ഇവരുടെ കൈവശം തോക്കും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു.

മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ പേരാവൂര്‍ നെടുംപൊയിലില്‍ സ്‌റ്റോണ്‍ ക്രഷര്‍ ആക്രമിച്ച കേസില്‍ ജയണ്ണ, വിക്രംഗൗഡ, സുന്ദരി, സുനിത എന്നിവര്‍ക്കെതിരെ പൊലീസ് യു എ പി എ ചുമത്തിയിരുന്നു. അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷും ഈ കേസില്‍ പ്രതിയാണ്.


Sharing is Caring