ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ വിധി ഇന്ന്

download (6)ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസ് സംബന്ധിച്ചു ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്നു (29-06-2015) വിധി പറഞ്ഞേക്കും.

മേയ് 23നു വിധി പറയുന്നതു മാറ്റിവച്ച അഡീഷനല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ, പ്രതിസ്ഥാനത്തുള്ളവര്‍ക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ ഈ മാസം ആറുവരെ സമയം അനുവദിച്ചിരുന്നു. ഡല്‍ഹി പൊലീസ് നല്‍കിയ പ്രതിപ്പട്ടികയില്‍ 42 പേരുണ്ട്.

കേസില്‍ ശ്രീശാന്തിനെതിരെ തെളിവില്ലെന്ന തരത്തില്‍ കോടതി അഭിപ്രായപ്രകടനം നടത്തിയതിനാല്‍ കുറ്റവിമുക്തനാകുമെന്നുതന്നെയാണ് ശ്രീശാന്തിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *