ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ശക്തമായ കാറ്റും മഴയും മൂലം 96 പേര് മരിച്ചു. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ് കാറ്റും മഴയും ശക്തി പ്രാപിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ടാടെയാണ് പ്രകൃതി ക്ഷോഭമുണ്ടായത്. ആദ്യം സാവധാനം തുടങ്ങിയ കാറ്റ് പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു.
കിഴക്കന്‍ രാജസ്ഥാനില്‍ വീശിയടിച്ച ശക്തമായ പൊടിക്കാറ്റില്‍ 32 പേരും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലുണ്ടായ കാറ്റിലും മഴയിലും 64 പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അല്‍വാര്‍, ധോല്‍പൂര്‍, ഭരത്പൂര്‍ എന്നീ ജില്ലകളിലാണ് കാറ്റ് വീശിയത്. ഇവിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. നിരവധി മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണ് വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ അല്‍വാര്‍ കഴിഞ്ഞ രാത്രി മുതല്‍ തന്നെ ഇരുട്ടിലാണ്. ഭരത്പൂരിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിെട പൊടിക്കാറ്റില്‍ 12 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.
യു.പി ആഗ്രയില്‍ 43 മരണവും ബിജ്നോറില് മൂന്നും ഷഹാരന്‍പൂരില്‍ രണ്ടും ബറേലി, മൊറാദാബാദ്, ചിത്രകൂട്, റാംപൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടു കൂടിയാണ് കാറ്റ് വീശിയത്. ശക്തി കുറഞ്ഞാണ് കാറ്റ് വീശാന്‍ തുടങ്ങിയതെങ്കിലും പിന്നീട് ശക്തി പ്രാപിക്കുകയായിരുന്നു. ആഗ്രയിലാണ് നാശനഷ്ടം കൂടുതല്‍ അനുഭവപ്പെട്ടത്.
പ്രാദേശിക ഭരണകൂടത്തിെന്റ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ൈവദ്യസഹായം ലഭ്യമാക്കണമെന്നും അശ്രദ്ധകാട്ടുന്നവരോട് ക്ഷമിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
അപകടത്തില്‍ ആവശ്യമായ എല്ലാ സഹായവും ജില്ലകളില്‍ എത്തിക്കാന്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.ബുധനാഴ്ച തന്നെ ചെറിയ രീതിയില്‍ രാജസ്ഥാനിലെ കോട്ടയില്‍ പൊടിക്കാറ്റ് രൂപപ്പെട്ടിരുന്നു. 45.4 ഡിഗ്രീ സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ട സംസ്ഥാനത്ത് ശക്തമായ പൊടിക്കാറ്റിനും ചൂടുകാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുബംഗങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്ക്കാറിെനാപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.വടക്കേ ഇന്ത്യയില്‍ ആകമാനം കഴിഞ്ഞ ദിവസം ശക്തമായ പൊടിക്കാറ്റാണ് വീശിയത്. ഡല്‍ഹിയിലും ബുധനാഴ്ച രാത്രി പൊടിക്കാറ്റും ശക്തമായ മഴയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പറയത്തക്ക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.