ഒഎന്‍വി സാഹിത്യ പുരസ്കാരം എം.ടി വാസുദേവന്‍നായര്‍ക്ക്

ഇൗ വര്‍ഷത്തെ ഒ എന്‍ വി സാഹിത്യ പുരസ്കാരം എം.ടി വാസുദേവന്‍നായര്‍ക്ക്. സാഹിത്യ ലോകത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം.ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതില്‍ എം.ടി വഹിച്ചത് മഹത്വപൂര്‍ണമായ പങ്കാണെന്ന് ജൂറി വിലയിരുത്തി.

3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒ എന്‍ വി പുരസ്കാരം അനൂജ അകത്തൂട്ടിന്‍റെ അമ്മ ഉറങ്ങുന്നില്ല എന്ന കാവ്യ കൃതി നേടി.50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒ എന്‍ വിയുടെ ഇന്മദിനമായ മെയ് 27ന് തിരുവനന്തപുരത്ത് വച്ച്‌ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമിയുടെ ഭാരവാഹികളായ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രഭാവര്‍മ്മ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *