മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം പി.എം സുരേഷ് ബാബു നിരാകരിച്ചു

കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി നിര്‍ദ്ദേശം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു നിരാകരിച്ചു.
കോഴിക്കോട് കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പി.എം സുരേഷ് ബാബുവിനെ ഉയര്‍ത്തി കാട്ടാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ പാര്‍ട്ടി സുരേഷ് ബാബുവിന് നിര്‍ദ്ദേശവും നല്‍കി. പിന്നാലെ സുരേഷ് ബാബു കോര്‍പ്പറേഷനിലേക്ക് പാര്‍ട്ടി യെ നയിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി ശങ്കരന്‍ വിശദീകരിക്കുകയും ചെയ്തു.
കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടിലായിരുന്നു പി.എം സുരേഷ് ബാബു. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനേയും മുഖ്യമന്ത്രിയേയും അറിയിക്കുകയും ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി ശങ്കരനും മത്സരിക്കാനില്ലെന്ന നിലപാട് പാര്‍ട്ടിയെ അറിയിച്ചു.
അതേ സമയം സുരേഷ് ബാബുവിന് മേല്‍ സമ്മര്‍ദ്ദം വീണ്ടും ചെലുത്തിനാണ് പാര്‍ട്ടി തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സുരേഷ് ബാബുവിന്റെ ലക്ഷ്യമെന്നും പറഞ്ഞു കേള്‍ക്കുന്നു .



Sharing is Caring