മിനിമം കൂലി: എളമരം കരീം നിരാഹാര സമരത്തിന്

തിരുവനന്തപുരം: മിനിമം കൂലി 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിനൊപ്പം നിരാഹാര സമരത്തിനൊരുങ്ങി സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം. സെക്രട്ടറിയേറ്റിനു മുന്നിലാണ് എളമരം കരീം നിരാഹാരം കിടക്കുക. ശനിയാഴ്ച മുതലാണ് സമരം നടത്തുക.മിനിമം കൂലിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം ചെയ്യുന്നത്.



Sharing is Caring