ചായക്കടയില്‍ വിദേശ മദ്യമുള്‍പ്പെടെ മദ്യം ചില്ലറയായി വില്‍പ്പന നടത്തിയ കേസില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. കടയില്‍ നിന്ന് 19 ലിറ്റര്‍ മദ്യവും പിടിച്ചു. വണ്ടന്മേട് ചായക്കട നടത്തുന്ന പിച്ചാമണിയും ഇവരുടെ സഹായികളായ ഗണപതിയും സുബ്രമണ്യവുമാണ് അറസ്റ്റിലായത്. ഒരു ദിവസം 35 ലിറ്റര്‍ മദ്യം വരെ ഇവിടെ വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം. ഒരു ഗഌസ് മദ്യത്തിന് 100 രൂപയും ഈടാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ച പോലീസ് പരിശോധനയ്ക്കെത്തുമെന്ന വിവരത്തെ തുടര്‍ന്ന് ഇവര്‍ മദ്യക്കുപ്പികള്‍ തീയിട്ടു നശിപ്പിച്ച ശേഷം ഇവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഇവിടെ തിരിച്ചെത്തി മദ്യ വില്പന ആരംഭിച്ച വിവരം അറിഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. സഹായികളായ ഗണപതിയും സുബ്രമണ്യവും നിരവധി അനധികൃത മദ്യകേസുകളില് പ്രതികളാണ്.
FLASHNEWS