
ബസ് യാത്രക്കിടെ പരിചയം സ്ഥാപിച്ച് 19കാരിയായ വിദ്യാര്‍ഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവര്‍ പോലീസ് പിടിയില്‍.കാഞ്ഞങ്ങാട് സ്വദേശി റെനില്‍ വര്‍ഗീസിനെയാണ് (39) രാജപുരം പോലീസ് പിടിയില്‍. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇയാള്‍ക്കെതിരെ അഞ്ചു ക്രിമിനല്‍ കേസുകള്‍ രാജപുരം സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
2011 ജൂണ്‍ 17ന് യുവതിയെ പീഡിപ്പിച്ചതിന് പ്രതി ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ കേസ് പിന്നീട് ഒത്ത് തീര്‍പ്പാക്കി എന്ന് പറയുന്നു. അടിപിടിയില്‍ ഏര്‍പ്പെട്ടതിനും മദ്യപിച്ച് കുഴപ്പമുണ്ടക്കിയതിനും കേസുകള്‍ വേറെയും നിലവിലുണ്ട്. ഡ്രൈവറായ പ്രതി ബസില്‍ സ്ഥിരമായി കയറിയിരുന്ന പരാതിക്കാരിയുടെ ഫോണ്‍ നമ്ബര്‍ കൈക്കലാക്കി ബന്ധം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നല്കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.

പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടക്കുമെന്ന് പോലീസ് പറഞ്ഞു. റെനില്‍ വര്‍ഗീസ് വിദ്യാര്‍ത്ഥിനിയെ കൊണ്ടുപോയ കാര്‍ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു. പനത്തടി-റാണിപുരം റോഡിലെ ക്വാര്‍ട്ടേഴ്സിലും വീട്ടിലും കാറിലും അടക്കം വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി.
