കണ്ണൂരിൽ അമിതവേഗതയിലെത്തിയ വാഹനമിടിച്ചു കാല്‍നനടയാത്രക്കാരിയായ നഴ്‌സ് മരിച്ചു


കണ്ണൂരിന്റെ മലയോര മേഖലയെ നടുക്കിവീണ്ടും വാഹനാപകടത്തില്‍ ഒരുജീവന്‍കൂടി പൊലിഞ്ഞു.കരുവഞ്ചാല്‍ മലയോര ഹൈവേയില്‍ വായാട്ടുപറമ്പിന് സമീപം ഹണിഹൗസിനു സമീപം അമിതവേഗതയിലെത്തിയ വാഹനമിടിച്ചു കാല്‍നനടയാത്രക്കാരിയായ നഴ്‌സ് ദാരുണമായി മരിച്ചു .


പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സായ നമ്പൂരിക്കല്‍വീട്ടില്‍പി. ആര്‍ രമ്യയാ(38)ണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം നാലരമണിക്കാണ് അപകടം.


ഡ്യൂട്ടി കഴിഞ്ഞു വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാസര്‍കോട് രജിസ്‌ട്രേഷനുളള ഫോര്‍ച്യൂണര്‍ കാര്‍ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ റൂറല്‍ എസ്. പി ഓഫീസിലെ ജീവനക്കാരന്‍ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. മക്കള്‍: നിരൂപ്കൃഷ്ണ(12)നിധിലക്ഷ്മി(ആറ്) സഹോദരി: രശ്മി.മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച്ച നടക്കും. സംഭവത്തില്‍ പൊലിസ് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.



Sharing is Caring