ന​ദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം

ന​ദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചെന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. ഉത്തർപ്രദേശിലെ അയോധ്യയിലാണ് സംഭവം. സരയു നദിയിൽ കുളിക്കുന്നതിനിടെ യുവാവ് തന്റെ ഭാര്യയെ ചുംബിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ യുവാവിനെ മർദ്ദിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയായിലൂടെയാണ് പുറത്തു വന്നത്

‘ഇത്തരം അസഭ്യം അയോധ്യയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന്’ പറഞ്ഞ് ഭർത്താവിനെ ഭാര്യയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുകയും സമീപത്തുണ്ടായിരുന്ന ആളുകൾ യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം.ഭർത്താവിനെ മർദ്ദിക്കുന്നത് തടയാൻ ഭാര്യ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ദമ്പതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. വിഷയത്തിൽ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അയോധ്യ പൊലീസ് അറിയിച്ചു.

ഇത് സംബന്ധിച്ച് കോട്വാലി അയോധ്യ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയതായി അയോധ്യ പൊലീസ് ട്വീറ്റ് ചെയ്തു.

You may also like ....

Leave a Reply

Your email address will not be published.