തെലുങ്ക് ചിത്രം “ഖിലാഡി ” ഹിന്ദിയിലേക്ക്, നായകൻ സൽമാൻ ഖാൻ

മുംബൈ : രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. രവി തേജ ഡബിള്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. രമേഷ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 28 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു. ഏപ്രിലില്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ ടീസര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സത്യനാരായണ കൊനേരു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവും ജി കെ വിഷ്‍ണുവുമാണ്.ചിത്രം തിയറ്റര്‍ റിലീസ് തന്നെ ആയിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.ചിത്രത്തിന്‍റെ ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത് രമേഷ് വര്‍മ്മ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിത്രത്തിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *