വാഷിംഗ്ടണ്‍ ഡിസി: ജര്‍മനിയില്‍ നിന്ന് സൈന്യത്തെ തിരികെ എത്തിക്കണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തെത്തുടര്‍ന്ന് 6,400 സൈനികരെ അമേരിക്ക നാട്ടിലേക്ക് കൊണ്ടുവരും. 5,400 ഓളം സൈനികരെ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനും പ്രതിരോധ മന്ത്രാലയം തീരുമാനിച്ചതായി പെന്റഗണ്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുന്ന പദ്ധതി പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. നാറ്റോ പ്രതിരോധത്തിനായി വേണ്ടത്ര തുക ചെലവഴിക്കുന്നതില്‍ ജര്‍മനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം നിറവേറ്റുകയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചില നീക്കങ്ങള്‍ മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും ഇതിനകം തന്നെ അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള രാജ്യങ്ങളിലേക്ക് സൈന്യത്തെ അയക്കുമെന്നും അധികൃതര്‍ പറഞ്ഞതായും പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു