കോപ്പയില്‍ അര്‍ജന്റീനയെ വീഴ്ത്തി ചിലി ജേതാക്കള്‍

1436059829_chileസാന്റിയാഗോ: ശക്തരായ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 41ന് തകര്‍ത്ത് ചിലി കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആദ്യമായി മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.


അലക്‌സിസ് സാഞ്ചേസ്, മാറ്റിയസ് ഫെര്‍ണാണ്ടസ്, ആര്‍ടുറോ വിഡല്‍, ചാള്‍സ് ആറന്‍ഗ്വിസ് എന്നിവര്‍ ചിലിക്കു വേണ്ടി വല കുലുക്കി. അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ മെസിയുടെ വകയായിരുന്നു. ഹിഗ്വയ്‌ന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പോയപ്പോള്‍ എവര്‍ ബനേഗയ്ക്കും ലക്ഷ്യം പിഴച്ചു.


സാധാരണ സമയത്തും അധിക സമയത്തും ഇരു ടീമിനും ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കളി പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. നാട്ടുകാര്‍ക്ക് മുമ്പില്‍ എടുത്ത പെനാല്‍റ്റിയെല്ലാം ചിലി വലയില്‍ എത്തിച്ചപ്പോള്‍ അര്‍ജന്റീനിയന്‍ നിരയില്‍ ഈ ഭാഗ്യം സൂപ്പര്‍താരം മെസ്സിക്ക് മാത്രമായി.

അലക്‌സിസ് സാഞ്ചസിനും അര്‍ട്ടൂഡോ വിദാലിനും ആദ്യ രാജ്യാന്തര കിരീടം കോപ്പയിലൂടെ കൈ വന്നപ്പോള്‍ മെസിക്ക് വീണ്ടും ചുണ്ടിനും കപ്പിനുമിടയില്‍ എല്ലാം നഷ്ടമായി. ചിലി കോപ്പയില്‍ ചരിത്രം കുറിക്കുന്നത് ഇതാദ്യമാണ്.


Sharing is Caring