കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍

കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വക വെച്ച് കൊടുക്കാന്‍ കഴിയില്ല. മാംസ അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളേയും അവര്‍ണ്ണരേയും അകറ്റുംഎന്ന ആശങ്ക ഒറ്റപ്പെട്ടതല്ലെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയ വാദികള്‍ അല്ല. അക്രമത്തില്‍ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു. കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം പിണറായി കുറിച്ചു.



Sharing is Caring