തിരുവനന്തപുരം ∙ മംഗലാപുരത്തിനും തിരുവനന്തപുരത്തിനും ഇടയിൽ പുതിയൊരു ട്രെയിൻ നേടിയെടുക്കാൻ യാത്രക്കാർക്കായി റയിൽവേയുടെ ചാലഞ്ച്. ഇന്നു രാത്രി കൊച്ചുവേളിയിൽ നിന്ന് 9.15നു പുറപ്പെടുന്ന മംഗലാപുരത്തേക്കുള്ള ഇൗ ആദ്യ സ്പെഷൽ ട്രെയിനിൽ ആളു നിറഞ്ഞാൽ ഇൗ ട്രെയിൻ ഇനി എല്ലാ ആഴ്ചകളിലും തിരക്കേറിയ ഒരു ദിവസം സർവീസ് നടത്തും. ആളു കയറിയില്ലെങ്കിൽ സർവീസ് ഇതോടെ നിർത്തും.തിരക്കുള്ള ദിവസങ്ങളിൽ യാത്രക്കാർക്ക് അനുഗ്രഹമായി തിരുവനന്തപുരത്തു നിന്നു മംഗലാപുരത്തേക്കും തിരികെയും പുതിയ സ്പെഷൽ ട്രെയിൻ സർവീസ് ഇന്നാണ് പരീക്ഷണാർഥം ആരംഭിക്കുന്നത്. കൊച്ചുവേളിയിൽ നിന്ന് ഇന്നു രാത്രി 9.15നു തിരിച്ച് നാളെ രാവിലെ 11.30ന് മംഗലാപുരത്തെത്തുന്ന ട്രെയിൻ (നമ്പർ 06094) ഞായറാഴ്ച രാത്രി 7.15നു പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.45ന് കൊച്ചുവേളിയിൽ മടങ്ങിയെത്തും (നമ്പർ 06095).
FLASHNEWS