കുമളിയിൽ രണ്ട് യുവാക്കൾ എം ഡി എം എയുമായി പിടിയിൽ .തമിഴ്നാട്ടിൽനിന്നു കാറിൽ കൊണ്ട് വരുകയായിരുന്ന എം.ഡി.എം.എയുമായി തിരുവനന്തപുരം ചിറയിൻകീഴ് കിഴിവിലം സമീന മൻസിലിൽ മുൻസിർ (34), കുറക്കട റോഷ്ന മൻസിലിൽ അൽകെയ്സ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കാറിൽനിന്ന് 250 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. പരിശോധനക്ക് പ്രിവന്റിവ് ഓഫിസർമാരായ കെ.എൻ. അനിൽ, പി.എച്ച്. യൂനസ്, ബി. രാജ്കുമാർ, കെ. ഷനേജ് തുടങ്ങിയവർ നേതൃത്വം നൽകി.