‘കടുവ’ 375 സ്ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു

പൃഥ്വിരാജ് സുകുമാരന്‍ നായകനായി ഷാജി കൈലാസിന്‍്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കടുവ’ ലോകമെമ്ബാടുമുള്ള 375 സ്ക്രീനുകളില്‍ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും.ജൂണ്‍ മുപ്പതിനാണ് റിലീസ്.

‘ഡ്രൈവിങ് ലൈസന്‍സ്’, ‘അയ്യപ്പനും കോശിയും’, ‘ജന ഗണ മന’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന്‍്റെ പശ്ചാത്തലത്തില്‍ ആരാധകര്‍ മാത്രമല്ല തിയേറ്റര്‍ എക്സിബിറ്റര്‍മാരും പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മുന്‍ പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’യേല്‍ക്കാള്‍ കൂടുതലാണ് കടുവയുടെ തിയേറ്ററുകളുടെ എണ്ണം.

ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

You may also like ....

Leave a Reply

Your email address will not be published.