ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ പേര് മാറ്റത്തിനു അപേക്ഷ നല്‍കി.

വാഷിങ്ടണ്‍: ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ തന്റെ പേര് മാറ്റത്തിനു വേണ്ടി അപേക്ഷ നല്‍കി. പുതിയ വ്യക്‍തിത്വത്തിന് അനുയോജ്യമായ പേര് സ്വീകരിക്കുന്നതിനാണ് അപേക്ഷ നല്‍കിയത്.

തന്റെ പിതാവുമായി രൂപത്തിലോ മറ്റേതെങ്കിലും തരത്തിലോ ബന്ധമുണ്ടായിക്കൊണ്ട് ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇലോണ്‍ മസ്കിന്റെ ട്രാന്‍സ്ജെന്‍ഡര്‍ മകള്‍ പറഞ്ഞത്.

സാനാ മോണിക്കയിലെ ലോസ് ആഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ടിലാണ് തന്റെ പേര് മാറ്റാനും പുതിയ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്.

ഇലോണ്‍ മസ്കിന്റെ മകനായിരുന്ന സേവിയര്‍ അലക്സാണ്ടര്‍ മസ്ക് ആണ് താന്‍ സ്ത്രീയാണെന്നും പേരും ജെന്‍ഡറും മാറ്റുകയാണെന്നും അറിയിച്ചത്.

ഈയടുത്ത ദിവസമാണ് സേവിയറിന് 18 തികഞ്ഞത്. കാലിഫോര്‍ണിയില്‍ സ്വയം തീരുമാനമെടുക്കാനുള്ള പ്രായം 18 ആണ്. അതിനാലാണ് 18 തികഞ്ഞ ഉടന്‍ പേര് മാറ്റുന്നതിനും ജെന്‍ഡര്‍ മാറ്റുന്നതിനുമായി അപേക്ഷ നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *