എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും

എലത്തൂർ ട്രെയിൻ തീവയ്പ് കേസ് എൻഐഎ ഏറ്റെടുക്കും.അന്വേഷണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കും. കേസിൽ നേരത്തേ യുഎപിഎ ചുമത്തിയിരുന്നു. ഡൽഹിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി.

എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. ഡൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഡൽഹിയിൽ മഹാരാഷ്ട്ര കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്.

കേസിൽ നേരത്തെ എൻഐഎ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എൻഐഎ ഡിജിക്കും കൈമാറിയിരുന്നു. ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ​ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പൊലീസ് നി​ഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *