ഉസാമ ബിൻലാദനെ വധിച്ച യുഎസ് സൈനികൻ റോബർട്ട് ഒ നീലിന് ഐഎസിന്റെ വധഭീഷണി

അൽ ഖായിദ തലവൻ ഉസാമ ബിൻലാദനെ വധിച്ച യുഎസ് സൈനികൻ റോബർട്ട് ഒ നീലിന് ഐഎസിന്റെ വധഭീഷണി. മോണ്ടാനയിലെ വീട്ടിലേക്ക് ഭീഷണിക്കത്ത് അയച്ചിട്ടുണ്ടെന്ന് ഐഎസിനെ പിന്തുണയ്ക്കുന്നയാളാണ് അറിയിച്ചത്.


2011 മേയിൽ പാക്കിസ്ഥാനിലെ അബാട്ടാബാദിൽ വച്ചാണ് യുഎസ് സൈന്യം ലാദനെ വധിച്ചത്. തന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടയേറ്റാണ് ലാദൻ കൊല്ലപ്പെട്ടതെന്ന് റോബർട്ട് ഒ നീൽ പിന്നീട് വെളിപ്പെടുത്തിയിരുന്നു.


അതേസമയം, സേനയിൽ നിന്നു വിരമിച്ച ശേഷം ഫോക്സ് ന്യൂസ് ചാനലിന്റെ നെറ്റ്‌വർക്ക് കോണ്‍ട്രിബ്യൂട്ടറായി പ്രവർത്തിക്കുന്ന നീൽ ഭീഷണിയുണ്ടെന്ന റിപ്പോർട്ട് തള്ളി. അലബാമയിലെ ബിസിനസ് നേതാക്കളുടെ ഒരു യോഗത്തിൽ സംസാരിക്കവെയാണ് ഐഎസിന്റെ ഭീഷണിയില്ലെന്ന് നീൽ വ്യക്തമാക്കിയത്.


Sharing is Caring