ലിംഗ വിവേചനം: 10 കോടി നഷ്ടപരിഹാരം തേടി വിപ്രോയ്‌ക്കെതിരെ മുന്‍ ജീവനക്കാരി

പ്രമുഖ സോഫ്ട്‌വേര്‍ കമ്പനിയായ വിപ്രോയ്‌ക്കെതിരെ കേസുമായി ഇന്ത്യന്‍ വംശജയായ മുന്‍ ജീവനക്കാരി ശ്രേയ ഊക്കില്‍. സ്ഥാപനത്തില്‍ തനിക്ക് ലിംഗ വിവേചനം നേരിട്ടുവെന്ന് കാണിച്ച് ഒരു മില്യണ്‍ പൗണ്ട്(ഏകദേശം 10 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ശ്രേയ കോടതിയെ സമീപിച്ചതെന്ന് ‘ദ ടെലഗ്രാഫ്’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഥാപനത്തില്‍ താന്‍ നേരിട്ട ശമ്പള വിവേചനം, ലിംഗ് വിവേചനം, പീഡനങ്ങള്‍, അന്യായമായ പുറത്താക്കല്‍ തുടങ്ങിയ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രേയ നിയമനടപടി സ്വീകരിച്ചത്. വിപ്രോയില്‍ വനിതാ ജീവനക്കാരുടെ അവസ്ഥ ഏറെ വിഷലിപ്തമാണെന്നും 39കാരിയായ ശ്രേയ പറയുന്നു. സ്ത്രീകളെ പാദസേവകരായി മാറ്റുന്ന സംസ്‌കാരമാണ് വിപ്രോയ്ക്കുള്ളതെന്നും ശ്രേയ പരാതിപ്പെടുന്നു.
എന്നാല്‍ ശ്രേയയുടെ ആരോപണങ്ങള്‍ വിപ്രോ നിഷേധിച്ചു. നിയമനടപടിയോട് കമ്പനി പ്രതികരിക്കുന്നില്ല. കമ്പനി എല്ലാ ജീവനക്കാര്‍ക്കും തുല്യ തൊഴിലവസരമാണ് നല്‍കുന്നത്. എല്ലാവര്‍ക്കും തുല്യ തൊഴില്‍ സൗകര്യവും ഒരുക്കുന്നു. എല്ലാതരത്തിലുമുള്ള ശല്യപ്പെടുത്തലിലും വിവേചനത്തില്‍ നിന്നും അവര്‍ സ്വതന്ത്രരാണെന്നും വിപ്രോ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *