ഒടുവില്‍ മേഘ്‌ന രാജ്‌ തന്റെ ജീവിതത്തിലെ യഥാര്‍ഥ നായകനാരാണെന്ന്‌ പറയാതെ പറഞ്ഞു


ഒടുവില്‍ മേഘ്‌ന രാജ്‌ തന്റെ ജീവിതത്തിലെ യഥാര്‍ഥ നായകനാരാണെന്ന്‌ പറയാതെ പറഞ്ഞു. കന്നട നടന്‍ ചിരഞ്‌ജീവിയും മേഘ്‌ന രാജും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട്‌ നാളുകള്‍ കുറച്ചായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പരസ്യമായി സമ്മതിയ്‌ക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അറിഞ്ഞാണോ അറിയാതെയാണോ മേഘ്‌ന തന്നെ പറായതെ പറഞ്ഞു തന്റെ ജീവിതത്തിലെ നായകനാരാണെന്ന്‌.
ചിരഞ്‌ജീവിയുടെ സഹോദരന്‍ ധ്രുവ്‌ സര്‍ജയുടെ ജന്മദിനത്തില്‍ മേഘ്‌ന ആശംസകള്‍ അര്‍പ്പിച്ചത്‌ അദ്ദേഹത്തെ പിതൃസഹോദരന്‍ എന്നു വിശേഷിപ്പിച്ചായിരുന്നു. എന്നാല്‍ ഇത്‌ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ കന്നട മാധ്യമങ്ങള്‍ക്ക്‌ മേഘ്‌നയുടെ ഈ ട്വിറ്റര്‍ പോസ്‌റ്റ് ചൂടന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴും ഇരുവരും സംഭവത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.




Sharing is Caring