നികുതിവെട്ടിപ്പ്‌ കേസില്‍ മെസ്സിയെ കുറ്റവിമുക്‌തനാക്കി


നികുതി വെട്ടിപ്പ്‌ കേസില്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ ബാഴ്‌സലോണ കോടതി കുറ്റവിമുക്‌തനാക്കി.
താരവും പിതാവ് ജോര്‍ജ് ഹൊസിയോവും ചേര്‍ന്ന് 42 ലക്ഷം ഡോളര്‍ ആദായ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മെസ്സിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്നാല്‍ മെസ്സിയുടെ പിതാവിനെതിരായ നടപടികള്‍ തുടരുമെന്നും കോടതി വ്യക്‌തമാക്കി.


കുറ്റംതെളിഞ്ഞാല്‍ 2 വര്‍ഷം വരെ തടവും 25 ലക്ഷം ഡോളര്‍ പിഴയും ശിക്ഷലഭിക്കാവുന്ന വകുപ്പുകളാണ് മെസ്സിയുടെ പിതാവിനെതിരെ ചുമത്തിയിരിക്കുന്നത്. മുമ്പ്‌ നികുതി വെട്ടിപ്പ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഴ്‌സലോണ സൂപ്പര്‍ താരം നെയ്‌മറുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു.




Sharing is Caring