ആലപ്പുഴയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു. വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്. ആലപ്പുഴയിലെ കലവൂരില്‍ ഇന്നലെ രാത്രി ആയിരുന്നു സംഭവം.
ആക്രമണത്തില്‍ സന്തോഷിന്റെ കയ്യിനും കാലിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ബി.എം.എസ് പ്രവര്‍ത്തകര്‍ ആണെന്ന് സി.പി.എം ആരോപിച്ചു.
പ്രദേശത്ത് കഴിഞ്ഞ ദിവസം വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം കാണുന്നതിനിടെയാണ് വെട്ടേറ്റത്. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ബി.എം.എസ് പ്രവര്‍ത്തകരായ സുരേഷ്, ഷണ്മുഖന് എന്നിവരാണ് അറസ്റ്റിലായത്. ക്രമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇവര്‍ എന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.