തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനിന്നു

download (1)ദില്ല: ബി ജെ പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍നിന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി വിട്ടുനിന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നും മാറി മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കാന്‍ അദ്വാനി തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്വാനി യോഗത്തില്‍ നിന്ന് വിട്ടുനിന്നിരിക്കുന്നത്.
16 വര്‍ഷമായി ഗാന്ധിനഗറിലെ സിറ്റിങ് എം പിയാണ് അദ്വാനി. അദ്ദേഹം ഇത്തവണയും ഗാന്ധിനഗറില്‍ത്തന്നെ മത്സരിക്കണമെന്ന് ഗുജറാത്തിലെ ബി ജെ പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഭോപ്പാലിലേക്ക് മാറുന്നുവെന്നാണ് അഭ്യൂഹം.
അദ്വാനിയുടെ വിശ്വസ്തനായാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയപ്പെടുന്നത്. അതേസമയം, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ അദ്വാനി ആദ്യഘട്ടത്തില്‍ ഏതിര്‍ത്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *