സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ യാത്രകളില്‍ സന്തോഷം കണ്ടെത്തുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയും ഗോപി സുന്ദറും ഇപ്പോള്‍ ഹൈദരാബാദിലാണ് ഉള്ളത്. ഹൈദരാബാദിലെ ചാര്‍മിനാറിന്റെ മുമ്ബില്‍ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് അമൃത ഇന്‍സ്റ്റയില്‍ പങ്ക് വച്ചത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാര്‍മിനാറിന്റെ സൗന്ദര്യത്തെയും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങള്‍.
ഒരുപാട് യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണെന്ന് അമൃത മുമ്ബൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗോപി സുന്ദറുമായുള്ള വിവാഹ ശേഷം നിരവധി യാത്ര വിശേഷങ്ങള്‍ അമൃത പങ്കുവെക്കാറുമുണ്ട്.വിവാഹം കഴിഞ്ഞുവെന്നും ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം അമൃത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ സംഭവിക്കാന്‍ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു. പിന്നാലെ കിടിലനൊരു വീഡിയോ ആണ് അമൃതയും ഗോപിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ തയ്യാറെടുക്കുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്.
ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നതും. വീഡിയോക്ക് പിന്നില്‍ അമൃതയും ഗോപിയും ആദ്യമായി ചെയ്യുുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.