കൊച്ചിയിൽ ചോർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗത്തിൽ കയ്യാങ്കളി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി.
പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. കൈയാങ്കളിയെ തുടര്‍ന്ന് യോഗത്തില്‍നിന്നും സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുള്‍ വഹാബ് ഇറങ്ങിപ്പോയി. യോഗം റദ്ദാക്കിയെന്ന് അബ്ദുള്‍ വഹാബ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയെ പോലീസ് ഹോട്ടലില്‍നിന്നും മാറ്റി. യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കോവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.